house
ഒഴുകയിൽ മണിയുടെ വീടിന് മുന്നിലേക്ക് സമീപവാസിയുടെ കയ്യാല ഇടിഞ്ഞ് വീണ നിലയിൽ

മൂലമറ്റം: അയൽവാസിയുടെ കയ്യാല ഇടിഞ്ഞ് വീണ് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിൽ ഗൃഹനാഥൻ. കുരുതിക്കളത്തിന് താഴെ മൈലാടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒഴുകയിൽ മണിയുടെ മുറ്റത്തേക്കാണ് കഴിഞ്ഞ ദിവസം രാത്രി കയ്യാല ഇടിഞ്ഞ് വീണത്. ഇതോടെ മണിക്ക് അവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. സ്ഥലമുടമയോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല.