വണ്ണപ്പുറം: മുന്നറിയിപ്പില്ലാതെ കണ്ടെയ്ൻമെന്റ്സോണും നൂറ്റി നാൽപ്പതിനാലും പ്രഖ്യാപിച്ചത് വണ്ണപ്പുറം നിവാസികളെ ദുരിതത്തിലാക്കി. പഞ്ചായത്തിലെ 1,10 ,13 ,14 വാർഡുകൾ പൂർണമായും ഒന്നാം വാർഡിനോട്
ചേർന്നുളള പതിനേഴാം വാർഡിലെ മുള്ളരിങ്ങാട് പാലം ജങ്ഷൻ മുതൽ ഇടുക്കി ജില്ലാ അതിർത്തിയായ ചപ്പാത്തു വരെയുള്ള ഭാഗങ്ങൾ. എട്ടാം വാർഡിൽ ചേലച്ചുവടു മുതൽ വണ്ണപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളും ഒൻപതാം വാർഡിൽ ചീങ്കൽ സിറ്റി മുതൽ വെൺമറ്റം വരെയുള്ള ഭാഗങ്ങളുമാണ് കണ്ടെയ്ൻമെന്റ് സോൺ. കൂടാതെ വണ്ണപ്പുറം ടൗണിൽ നൂറ്റി നാല്പത്തിനാലും പ്രഖ്യാപിച്ചു. മുൻകൂട്ടി അറിയിപ്പുനൽകാതെയുളള അധികൃതരുടെ നടപടിപ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കി.