ഇടുക്കി: ജില്ലയിൽ പോസ്റ്റൽ വോട്ടിംഗ് സംവിധാനം വിനിയോഗിച്ചത് 15,562 പേർ. തൊടുപുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോസ്റ്റൽ വോട്ടുകളുള്ളത്. 5376 പേർ ഇവിടെ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിരുന്നു. ഏറ്റവും കുറവ് പോസ്റ്റൽ വോട്ടുകളുള്ളത് പീരുമേട് നിയോജകമണ്ഡലത്തിലാണ്, 1728 . ഭിന്നശേഷിക്കാർ/ കിടപ്പ് രോഗികൾ, 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കൊവിഡ് രോഗികൾ/ക്വാറൈന്റൈനിലിരുന്നവർ, ഇലക്ഷൻ അവശ്യ സർവ്വീസിന് നിയോഗിക്കപ്പെട്ടവർ, സൈനികർ തുടങ്ങിയവർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരുന്നത്.

പോസ്റ്റൽ വോട്ടുകൾ

നിയോജകമണ്ഡലങ്ങളിൽ

തൊടുപുഴ- 5376

ദേവികുളം -2100,

ഉടുമ്പൻചോല -2861,

ഇടുക്കി -3497

പീരുമേട് -1728