തൊടുപുഴ: വാട്ടർ അതോറിറ്റി തൊടുപുഴ പി.എച്ച്.ഡിവിഷന്റെ കീഴിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എസ്റ്റിമേറ്റുകൾ തയാറാക്കുന്നതിന് സിവിൽ എൻജിനിയറിങ്ങിൽ ബിരുദമുള്ളവരും പൈപ്പ് ലൈൻ ഡിസൈനിങ്ങിൽ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അറിയുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാട്ടർ അതോറിട്ടിയിൽ മുൻപരിചയ മുള്ളവർക്കും ജില്ലയിൽ സ്ഥിര താമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കും.ദിവസ വേതനം 631 രൂപ. നിയമനം ചുരുങ്ങിയ കാലയളവിലേക്കായിരിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ eetd- pa@gmail.com എന്ന വിലാസത്തിൽ മേയ് മൂന്നിനകം അയയ്ക്കണം.