കുടയത്തൂർ: പഞ്ചായത്തിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് ഓഫിസ് രിസരം വൃത്തിയാക്കുന്നതിനായി മെഗാ ക്ലീനിങ് ക്യാംപയിൻ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണതതിന് ഭരണസമിതി അംഗങ്ങൾ, ഹരിതകർമസേന, കുടുംബശ്രീ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.എൻ. ഷിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിതകർമ സേനാംഗങ്ങൾക്ക് യൂസർഫീസ് വർദ്ധിപ്പിക്കുന്നതിനും പൊതുസ്ഥലങ്ങളിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.