ഇടുക്കി :ജില്ലയിൽ കൊവിഡ് 19രോഗം മൃഗസംരക്ഷണ വകുപ്പിലെ പല ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ബാധിച്ചതിനാൽ കണ്ടെയ്ൻമെന്റ്‌മേഖലകളിലുംരോഗബാധിതർ ഉളള സ്ഥാപനങ്ങളിലും വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ക്രമീകരണങ്ങൾ വരുത്തുന്നതായി അധികൃതർ അറിയിച്ചു. രോഗഭീതി നിലവിലുളള അവസ്ഥയിൽ സമ്പർക്കവും സഞ്ചാരവും കുറയ്ക്കുന്നതിനായി അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകുകയും ജീവനക്കാരെ വീട്ടിലേക്ക് വിളിക്കുകയും ചെയ്യുക. മൃഗാശുപത്രിയിലെ ജീവനക്കാരെഫോണിൽ ബന്ധപ്പെട്ടശേഷം നിർദ്ദേശാനൂസരണം തുടർനടപടികൾ സ്വീകരിക്കുക. അത്യാവശ്യമല്ലാത്തസേവനങ്ങൾ തൽക്കാലത്തേക്ക് നീട്ടിവയ്ക്കുക. തൊഴുത്തും കൂടും പരിസരങ്ങളും ശുചിയായും അണുവിമുക്തമായും സൂക്ഷിക്കുക. പൊതുവായ വ്യക്തിഗത മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച്‌രോഗബാധ നിയന്ത്രിക്കുവാനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുവാനും എല്ലാ കർഷകരും ശ്രദ്ധിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.