കട്ടപ്പന :കൊവിഡ്19രോഗ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കട്ടപ്പന നഗരസഭയുടെനേതൃത്വത്തിൽകൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ ബീനാജോബി അറിയിച്ചു.കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരിൽ നിന്നും ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കണമെന്നും 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം കട്ടപ്പന ഗവ.കോളേജ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററായി തിരഞ്ഞെടുക്കുകയും ട്രീറ്റ്‌മെന്റ് സെന്ററിന് ആവശ്യമായ ക്രമീകരണങ്ങൾ ഗവ.കോളേജിൽ നടത്തിവരികയാണ്. 100രോഗികളെ കിടത്തി ചികത്സിക്കുന്നതിനുളള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ട്രീറ്റ്‌മെന്റ് സെന്ററിൽ ഷീൽഡ് ടാക്‌സി, ആംബുലൻസ് സൗകര്യങ്ങളും ലഭ്യമാക്കും.കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ചെയർപേഴ്‌സൺ അറിയിച്ചു.