തൊടുപുഴ : കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രക്തബാങ്കുകളിൽ ക്ഷാമം പരിഹരിക്കാൻ കാമ്പയിനുമായി കെ എസ് യു. വാക്‌സിൻ എടുക്കുന്നതിനു മുന്നേ രക്തം ദാനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന കാമ്പയിനാണ് തുടക്കം കുറിച്ചത്. കെ എസ് യു തൊടുപുഴ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന കാമ്പയിൻ ഡീൻ കുര്യാക്കോസ് എം. പി തൊടുപുഴ ഐ എം എ യിൽ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. കെ .എസ് .യു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അസ് ലം ഓലിക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ മ്പെന്നി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അക്ബർ റ്റി.എൽ, ആരിഫ് കരിം, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കോട്ടപ്പുറം, ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, അജയ് പുത്തൻപുരയ്ക്കൽ, ലെനിൻ രാജേന്ദ്രൻ, റൊസാരിയോ ടോം, മുൻസിപ്പൽ കൗൺസിലർ സനു കൃഷ്ണ എന്നിവർ നേതൃത്വം നൽകി.