കുമളി:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തേക്കടി പെരിയാർ വന്യജീവി സങ്കേതത്തിൽ നടത്തി വന്നിരുന്ന ബോട്ട് സവാരി ഉൾപ്പടെ എല്ലാ ഇക്കോ പ്രോഗ്രാമുകളും ഇന്നലെ മുതൽ നിർത്തിവച്ചു.ദേശിയ കടുവ സംരക്ഷ സമിതിയുടെ നിർദ്ദേശപ്രകാരമാണ് .ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽകാലികമായി എല്ലാ പരിപാടികളും ഉണ്ടാകുന്നതല്ലായെന്ന് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.