തൊടുപുഴ: ജില്ലയിൽ ഇന്ന് 15 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നൽകും. മുൻകൂർ രജിസ്റ്റർ ചെയ്തവർക്കും രണ്ടാംഘട്ടം വാക്‌സിനെടുക്കുന്നവർക്കാണ് ഇന്ന് കുത്തിവയ്‌പ്പെടുക്കുന്നത്. മൂന്നു കേന്ദ്രങ്ങളിൽ കോവാക്‌സിനും 12 സെന്ററുകളിൽ കോവിഷീൽഡുമാണ് നൽകുന്നത്. ഇന്നലെ 45 കേന്ദ്രങ്ങളിലാണ് വാക്‌സിൻ നൽകിയത്. പരിമിതമായ തോതിൽ മാത്രമാണ് സെന്ററുകളിൽ വാക്‌സിൻ സ്‌റ്റോക്കുള്ളത്. ഇത് ഇന്നത്തോടെ തീരും. ഇന്ന് വൈകുന്നേരത്തോടെ വാക്‌സിൻ സ്‌റ്റോക്കെത്തുമെന്നാണ് പ്രതീക്ഷ. വാക്‌സിൻ എത്തിയാൽ തിങ്കളാഴ്ച കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിൻ നൽകുമെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.

വാക്‌സിനേഷൻ കേന്ദ്രങ്ങൾ


കോവാക്‌സിൻ - തൊടുപുഴ, ഇടുക്കി, പുറപ്പുഴ
കോവി ഷീൽഡ്- കുമാരമംഗലം, അയ്യപ്പൻകോവിൽ, ഉടുമ്പഞ്ചോല, ചിത്തിരപുരം, കെ.പികോളനി, മരിയാപുരം, വാത്തിക്കുടി, പീരുമേട്, ചക്കുപള്ളം, കാഞ്ചിയാർ, പെരുവന്താനം, കഞ്ഞിക്കുഴി.