ചെറുതോണി: കൊവിഡ് 19 ജില്ലയിൽ അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ അതീവ ജാഗ്രത പുലർത്തണമെന്ന് വ്യാപാരി സമിതി നേതാക്കൾ ആവശ്യപ്പെട്ടു. വ്യാപാര വ്യവസായ ശാലകളിൽ ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്ന ജില്ലാകളക്ടറുടെ ഉത്തരവ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിക്കുകയാണ്. ജില്ലയിലെ പതിനയ്യായിരത്തോളം വ്യാപാരികളും ജീവനക്കാരും ചേർന്ന് ഒരു ലക്ഷത്തോളം ആളുകളെ അടിയന്തിരമായി ടെസ്റ്റ് ചെയ്യേണ്ട സാഹചര്യം പ്രതിസന്ധിയുണ്ടാക്കിയതായും വ്യാപാരി നേതാക്കൾ പറഞ്ഞു. ഇത്രയധികം ആളുകളെ സമയബന്ധിതമായി ടെസ്റ്റു ചേയ്യണ്ടതിനാവശ്യമായ കിറ്റുകളും ജീവനക്കാരില്ലാത്തും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കയാണ്. അതിനാൽ വ്യാപാരികളുടെ ടെസ്റ്റു നടത്തുന്നതിനും വാക്‌സിൽ നൽകുന്നതിനും പ്രത്യേക പരിഗണന നൽകണമെന്ന് കളക്ടർക്കു നൽകിയ നിവേദനത്തിൽ ഭാരവാഹികളായ കെ.ആർ സജീവ്, സാജൻ കുന്നേൽ, എൻ.എസ് ബിനു എന്നിവർവശ്യപ്പെട്ടു.