തൊടുപുഴ:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാറക്കടവ് മാത്തൻപറമ്പിൽ വിജയമ്മ കൃഷ്ണൻകുട്ടി(65)യാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കേരള ആർടിസാൻസ് യൂണിയൻ മുൻ സംസ്ഥാനകമ്മിറ്റിയംഗവും സിപി എം കോലാനി മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. കാഞ്ഞിരമറ്റം നിരപ്പേൽ കുടുംബാംഗമാണ്. മക്കൾ: ഗീത(ഓസ്‌ട്രേലിയ), പ്രീത, സ്മിത(തൊടുപുഴ സർവീസ് സഹകരണബാങ്ക് കോലാനി ബ്രാഞ്ച്), ശ്രീലത, അനുപമ. മരുമക്കൾ: അനിൽ (ഓസ്‌ട്രേലിയ), സന്തോഷ് ചേർത്തല, പി വി ഷിബു(സിപിഎം കോലാനി ലോക്കൽ കമ്മിറ്റിയംഗം, കേരള ആർടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം), സുരേഷ് പിറവം, റസൽ (സിപി എം വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗം).