തൊടുപുഴ: തിരഞ്ഞെടുപ്പ് ഫലവുംകാത്ത് ഒരുമാസത്തോളമുള്ള കാത്തിരിപ്പിന് നാളെ വിരാമം. വിവിധഏജൻസികൾ നടത്തിയ സർവ്വേഫലങ്ങൾ ഒരുവശത്ത്, ഇിയും ഒരു എത്തുംപിടിയുംകിട്ടാത്തവോട്ടർമാരുടെ മനസ്മറുവശത്ത് ഇതിനിടയിൽ സ്ഥാനാർത്ഥികളുംതിരഞ്ഞെടുപ്പ് ചുമതലക്കാരും വെന്തുരുകുകയാണ്. ഫലമറിയാൻ ദിവങ്ങളിൽ നിന്ന്മണിക്കൂറുകളിലേയ്ക്ക് നീങ്ങുമ്പോൾ വല്ലാത്ത പിരിമുറുക്കം തന്നെയാണ് വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾക്കുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ കൊവിഡിന്റെ താണ്ഡവത്തിൽ നട്ടം തിരിഞ്ഞ ജനങ്ങൾക്കിടയിൽ പ്രവത്തിച്ചതോടെ സ്ഥാനാർത്ഥികളും രാഷ്ട്രീയനേതാക്കളും പ്രവർത്തകരുംകാത്തിരിപ്പിന്റെ വിരസത അറിഞ്ഞില്ല.എന്നാൽ കഴിഞ്ഞദിവസങ്ങളിലായി ദേശീയ ചാനലുകളും വിവിധഏജൻസികളും നടത്തിയ എക്സിറ്റ് പോളുകൾ പുറത്ത് വന്നതോടെ കളം മാറി.അതോടെ തിരഞ്ഞെടുപ്പ് ആവേശം വീണ്ടും വാനോളമുയർന്നു. . എക്സിറ്റ് പോളുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തി. എക്സിറ്റ്പോൾ ഫലപ്രവചനങ്ങൾതുടർന്ന് അപ്പോഴുംകൊണ്ടേയിരുന്നു. പ്രവചനങ്ങൾ മറിഞ്ഞും തിരിഞ്ഞും വരുന്നതോടെ വേട്ടർമാർക്കും കൺഫ്യൂഷനായിട്ടുണ്ട്.ചില ചാനലുകൾ ഓരോ മണ്ഡലങ്ങളിലെയും റിസൽട്ട്പോലും കയറിയങ്ങ് പ്ര ഖ്യാപിച്ചു.ഏതാണ്ട് ഫലപ്രഖ്യാപന ദിവസത്തെപ്പോലെ തന്നെ. ചിലരെ ജയിപ്പിച്ചും ചിലരെ തോൽപ്പിച്ചും അവർ അരങ്ങ് കൊഴുപ്പിച്ചു .ഫലപ്രഖ്യാനനവും നടത്തി സർക്കാർ രൂപീകരിക്കാൻ മുന്നണിയെ ഏൽപ്പിച്ച് അവരങ്ങ് പോയി.യഥാർത്ഥ ഫലപ്രഖ്യാപനത്തിന്മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തകരെഉഷാറാക്കാൻ ഉപകരിച്ചിട്ടുണ്ട്.
സമീപ ജില്ലകളെ അപേക്ഷിച്ച് പകുതിയിൽ മണ്ഡലങ്ങൾ മാത്രമുള്ള ഇടുക്കിയിൽ ഫലപ്രഖ്യാപനം വേഗത്തിൽ നടക്കുമെന്ന പ്രതീക്ഷയാണുള്ളത്. കൊവിഡ്നിയന്ത്രണങ്ങൾ കർശനമായതുംഇന്നുംനാളെയും അടച്ചിടീൽ ദിവസമായതും ഒത്തുചേരലുകളും ആഘോഷങ്ങളും ഇല്ലാതാക്കുമെങ്കിലും തിരഞ്ഞെടുപ്പ്ആവേശത്തെ അത്രയങ്ങ് ഇല്ലാതാക്കാനാവില്ല.