കുഞ്ചിത്തണ്ണി : ചിത്തിരപുരത്തിന് സമീപം തട്ടാത്തിമുക്കിൽ റോഡരുകിൽ മാലിന്യം തള്ളിയവരെക്കൊണ്ട് പഞ്ചായത്ത് അധികൃതരും അരോഗ്യവകുപ്പ് അധികൃതരും ചേർന്ന് തിരികെ വാരിച്ചു.കടയിലേയും റിസോർട്ടിലേയും മാലിന്യമാണ് റോഡിൽ തള്ളിയത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.