srp

കാസർകോട്: കേരളത്തിൽ എത്തുമ്പോൾ രാഹുലിനും പ്രിയങ്കയ്ക്കും അമിത് ഷായുടെ സ്വരമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. കേരളം വിട്ടാൽ ഇടതു പക്ഷത്തോട് മറ്റൊരു നിലപാടുള്ള ഇവർ കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെ നിശബ്ദരുമാണ്. കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്. പ്രമുഖ നേതാക്കളെല്ലാം പാർട്ടി വിട്ടു.

എൽ.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷം നുണവ്യവസായം നടത്തുന്നു. എല്ലാ ദിവസവും ഓരോ കാര്യവുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ വരികയാണ്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് തടയേണ്ടത് കേന്ദ്രമാണ്. അതിന് തയ്യാറാകാതെ സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവരുന്നു. ഒമ്പത് മാസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലെങ്കിലും സി.പി.എമ്മിനെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുന്നു.