തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്ക് രണ്ടാം വളവിന് സമീപത്തെ കൂറ്റൻ മരത്തിന് തീയിട്ടു. ഇന്നലെ പുലർച്ചെ മരം കത്തുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരിൽ ചിലർ പൊലീസിനെയും അഗ്നിശമന സേനയേയും അറിയിക്കുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങളാണ് തീയണച്ചത്. മരത്തിന് ചുവട്ടിൽ നിക്ഷേപിച്ച മാലിന്യത്തിൽ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു.