കൂത്തുപറമ്പ്: പതിനാല്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പുത്തൂർ ബദിരടുക്കം രാജീവ് കോളനിയിലെ ടി.എ. ഫായിസ് (26), കമ്പാർ ബദിരടക്കയിലെ അബ്ദുൾ മന്നാൻ (30) എന്നിവരെയാണ് ഇൻസ്പെക്ടർ എൻ. സുനിൽകുമാർ പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. മാർച്ച് 28ന് വൈകിട്ട് മൂന്നര മണിക്ക് ശേഷം കൂത്തുപറമ്പ്-മട്ടന്നൂർ റോഡിലെ സ്വകാര്യ റസിഡൻസിയിൽ വച്ചാണ് കേസ്സിന്നാസ്പദമായ സംഭവം. മൊബൈൽ ഫോണിൽ പ്രണയം നടിച്ച് 14 കാരിയെ ലോഡ്ജിലെത്തിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ടി.എ. ഫായീസ് പീഡിപ്പിച്ചെന്നാണ് പരാതി. ഫായീസിന് ഒത്താശ ചെയ്ത് കൊടുത്ത സംഭവത്തിലാണ് സുഹൃത്ത് അബ്ദുൾ മന്നാന്റെ അറസ്റ്റ്. കാസർകോടെത്തിയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കും.