pc
പി.സി.തോമസ്

തൃക്കരിപ്പൂർ: ഇടതുനേതാക്കൾ ഈ തിരഞ്ഞെടുപ്പുകാലത്ത് ഓരോ ദിവസവും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ഷമ പറയുകയും നേരത്തെ പറഞ്ഞത് തിരുത്തിപ്പറയുകയും ചെയ്യുന്ന തിരക്കിലാണെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് പറഞ്ഞു. തൃക്കരിപ്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളിയും ലൗ ജിഹാദിൽ ജോസ് കെ.മാണിയും രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച മുൻ എം.പി.ജോയ്സുമെല്ലാം പറഞ്ഞത് തിരുത്തിപ്പറയുകയാണ്. കെ.എം. മാണിയെ പരമാവധി അധിക്ഷേപിച്ച ഇടതുപക്ഷത്തിന്റെ കൂടെ പോയ ജോസ് കെ. മാണിയുടെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് അദ്ദേഹത്തിന്റെ മകളുടെ ഭർത്താവായ എം.പി. ജോസഫിന് പാർട്ടിയിൽ നിന്ന് പുറത്തേക്കു പോകേണ്ടി വന്നതും ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ടി വന്നതെന്നും പി.സി.തോമസ് പറഞ്ഞു.. നേതാക്കളായ എം.ടി.പി. കരീം, കെ. ശ്രീധരൻ,അഹമ്മദ് തോട്ടത്തിൽ, എം. ഹരിപ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.