കാസർകോട്: മഞ്ചേശ്വരം മണ്ഡലം അതിർത്തിയായ തലപ്പാടിയിൽ മോട്ടോർ വാഹനവകുപ്പും എക്‌സൈസും നടത്തിയ പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന 20 ലക്ഷം രൂപ പിടിച്ചെടുത്തു.
പിടികൂടിയ പണം ഇലക്ഷൻ സ്റ്റാറ്റിക്ക് സർവൈലൻസ് ടീമിന് കൈമാറി. കൊറിയർ ബാഗിലും ശരീരത്തിലുമായാണ് പണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. ബാഗിൽ പൊതിഞ്ഞുവച്ച നിലയിൽ ആയിരുന്നു ലക്ഷങ്ങൾ. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടി.എം. ജെർസൺ പറഞ്ഞു.