കണിച്ചാർ: കാളികയം അംഗൻവാടിക്ക് സമീപം വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. പാലക്കാട് നിന്ന് കാളികയത്തെ സ്വകാര്യ വ്യക്തിക്കായി എത്തിച്ച വൈക്കോലിനാണ് തീപിടിച്ചത്. വൈക്കോലിന് തീപിടിച്ച ഉടൻ നാട്ടുകാർ സമയോചിതമായി ഇടപെട്ട് തീ അണച്ചുവെങ്കിലും വീണ്ടും തീ പടർന്നതിനെ തുടർന്ന് പേരാവൂരിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ടീം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. തൊട്ടിൽപ്പാലം സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എന്നാൽ ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.