cot

തലശ്ശേരി: തലശ്ശേരിയിൽ ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന നിലപാടുമായി വീണ്ടും ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി. നസീർ. പത്രിക തള്ളിയതിനെ തുടർന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിൽ സി.ഒ.ടി. നസീറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ പിന്തുണ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊന്നും നടന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നൽകിയില്ലെന്നുമാണ് നസീർ പറഞ്ഞത്. മതനിപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാർട്ടിയും ഉയർത്തിപ്പിടിക്കുന്നത്. അത് വർഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നസീർ വ്യക്തമാക്കി.

കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി. സി.പി.എം വിട്ട സി.ഒ.ടി. നസീർ കഴിഞ്ഞ തവണ വടകര പാർലിമെന്റ് മണ്ഡലത്തിലും മത്സരിച്ചിരുന്നു. തലശ്ശേരിയിൽ സി.പി.എമ്മിലെ എ.എൻ. ഷംസീറിനെ തോൽപിക്കണമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടത് വിവാദമായിരുന്നു.