pinarayi

കണ്ണൂർ: അദാനിയുടെ വൈദ്യുതി വിതരണ കരാറാണോ കരുതിവച്ച ബോംബെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതാണെങ്കിൽ അതും ചീറ്റിപ്പോയെന്ന് പിണറായി പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കാണാൻ ആരൊക്കെ വരുന്നു എന്നറിയാൻ വീടിനു മുന്നിൽ വന്നു നിന്നാൽ മതി.

പവർക്കട്ടും ലോഡ്‌ഷെഡിങ്ങും ഇല്ലാത്ത അഞ്ചുവർഷമാണ് കടന്നുപോയത്. അതിൽ പ്രതിപക്ഷത്തിന് അസൂയയുണ്ടാകും. എല്ലാ വൈദ്യുതി വാങ്ങൽ കരാറും കെ.എസ്.ഇ.ബി വെബ്‌സൈറ്റിലുണ്ട്. വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം തുടങ്ങിയത് കോൺഗ്രസാണ്. അത് പൂർത്തിയാക്കുന്നത് ബി.ജെ.പിയാണ്.

ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ ശക്തിയെന്നും പി.ആർ ഏജൻസികൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.