vrinda
വൃന്ദ കാരാട്ട് ഉദിനൂരിൽ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുന്നു

ചോയ്യങ്കോട് /ഉദിനൂർ:കോവിഡ് വൈറസിനേക്കാൾ മാരകമാണ് ബി.ജെ.പി., ആർ.എസ് എസ് നയങ്ങളെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കാഞ്ഞങ്ങാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ചോയ്യങ്കോട്ടും തൃക്കരിപ്പൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.രാജഗോപാലന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദിനൂരിലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കൊവിഡ് കാലത്ത് 12 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി. 9ടൺ ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുമ്പോഴായിരുന്നു അത്. പെട്രോൾ ഡീസൽ ,ഗ്യാസ് എന്നിവക്ക് വില കുത്തനെ കൂട്ടി. ഇടതു മുന്നണിയുടെ കരുത്ത് സ്ത്രീകളാണ്.മഹാമാരികളുടെ കാലത്ത് സ്ത്രീകൾക്കാണ് ഏറെ വിഷമം നേരിട്ടത്. കേരളത്തിൽ മഹാമാരിക്കിടയിലും ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ചപ്പോർ കേന്ദ്രം 38000 കോടി രൂപയുടെ എൻ.ആർ.ഇ.ജി ഫണ്ട് തടസ്സപ്പെടുത്തുകയായിരുന്നു.സൗജന്യ കൊ വിഡ് ചികിത്സ നൽകിയത് കേരളത്തിൽ മാത്രമാണ്. കോൺഗ്രസിനും ബി.ജെ.പിക്കും ഒരെ നയമാണ്.നുണ നിർമ്മാണ മെഷീൻ ഇപ്പോൾ ചെന്നിത്തലയുടെ വീട്ടിലാണുള്ളത്.ഭരണഘടനയെ വെല്ലുവിളിക്കുന്ന ബി.ജെ.പിയുടെയും ശക്തി ക്ഷയിക്കുകയാണ്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ ഉപ്പ് വെച്ച കലം പോലെയാണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കേരളത്തിലുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ സ്‌കൂളുകളിലേക്കും റേഷൻ കടകളിലേക്കും കുടുംബക്ഷേമ കേന്ദ്രങ്ങളിലേക്കും കോൺഗ്രസ് ദേശീയ നേതാക്കളെ ടൂറിന് ക്ഷണിക്കണമെന്നും വൃന്ദ പറഞ്ഞു.ഉദിനൂരിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ, എം രാജഗോപാലൻ ,ടി.വി.ബാലകൃഷ്ണൻ, വി.വി.കൃഷ്ണൻ, പി.സി.ഗോപാലകൃഷ്ണൻ, എം ഗംഗാധരൻ,സാബു എബ്രഹാം, പി ബേബി, സി ബാലൻ, ഇ നാരായണൻ സംസാരിച്ചു. സി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.