കണ്ണൂർ: കേരള ദിനേശ് 2021 വിഷുവിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിപണനമേള കണ്ണൂർ പൊലീസ് മൈതാനിയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 13 വരെ പ്രവർത്തിക്കുന്ന മേളയുടെ ആദ്യ വിൽപ്പന കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരിൽ നിന്നും സിറ്റി യൂണിയൻ ബാങ്ക് കണ്ണൂർ ശാഖ മാനേജർ ബി. രഞ്ജിത്ത് ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സംഘം ചെയർമാൻ എം.കെ.ദിനേശ് ബാബു, കേന്ദ്ര സംഘം ഡയരക്ടർ പള്ളിയത്ത് ശ്രീധരൻ, സെക്രട്ടറി കെ. പ്രഭാകരൻ, മാർക്കറ്റിംഗ് മാനേജർ സന്തോഷ് കുമാർ. എം എന്നിവർ പങ്കെടുത്തു.

സ്റ്റാളിൽ ബെഡ്ഷീറ്റ്, കോട്ടൺ ഷർട്ടുകൾ, ലിനൻ ഷർട്ടുകൾ തുടങ്ങിയ ഗാർമെന്റ് ഉൽപന്നങ്ങളും കുടകളും ഭക്ഷ്യ ഉൽപന്നങ്ങളായ തേങ്ങാപാൽ, തേങ്ങാചിപ്സ്, തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഓയിൽ, ജാം, സ്‌ക്വാഷ്, അഗ്മാർക്ക് കറിപൊടികൾ, മസാലപ്പൊടികൾ, അച്ചാറുകൾ തുടങ്ങിയവയും പ്രത്യേക ഡിസ്‌ക്കൗണ്ടിൽ ലഭ്യമാണ്.