കാസർകോട് : കെ.സുരേന്ദ്രനിലൂടെ ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ എസ്.ഡി.പി.ഐ തീരുമാനം. സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ യു.ഡി.എഫിന്റെ മുസ്ലിംലീഗ് സ്ഥാനാർത്ഥി എ.കെ.എം. അഷ്റഫിനു വേണ്ടി പ്രവർത്തകർ സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും എസ്.ഡി.പി.ഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷറഫ് പറഞ്ഞു. മണ്ഡലത്തിൽ എസ്.ഡി.പി.ഐക്ക് 6000 വോട്ടുകളുണ്ടെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.