കാസർകോട്: കർണാടക വിട്ള പൊലീസിനും മഞ്ചേശ്വരം പൊലീസിനും നേരെ വെടിയുതിർത്ത ഗുണ്ടാസംഘത്തിലെ മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിലുണ്ടായിരുന്ന ആറുപേരിൽ മൂന്നുപേരെ നേരത്തെ പിടികൂടിയിരുന്നു.ആറുപേരെയും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
മാർച്ച് 26 ന് വൈകുന്നേരം കാറിലെത്തിയ ഗുണ്ടാസംഘം ഉപ്പളയിലെ ഒരു സംഘത്തിന് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് ഗുണ്ടാ സംഘത്തെ പിടികൂടാനായി മിയാപദവ് കുളവയലിൽ രാത്രിയോടെ എത്തിയപ്പോഴാണ് പൊലീസിന് നേരെ വെടിയുതിർക്കുകയും ബിയർ കുപ്പികൾ എറിയുകയും ചെയ്തത്. കർണാടകയിലേക്ക് കടന്ന ഇവർ തടയാനെത്തിയ വിട്ല പൊലീസിന് നേരെയും വെടിയുതിർത്തിരുന്നു.