മാഹി: മയ്യഴിയിൽ ഇന്ന് വൈകിട്ട് 7 മണിക്ക് പ്രചാരണം അവസാനിക്കുമെന്നും കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് വരണാധികാരി ശിവ് രാജ് മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വോട്ടെടുപ്പ് കഴിയും വരെ മദ്യഷാപ്പുകൾ അടച്ചിടും. മയ്യഴിയിൽ പ്രശ്നബാധിത ബൂത്തുകളില്ല, മൊത്തം 31,066 വോട്ടർമാരാണ് മാഹിയിലുള്ളത്. അതിൽ 16,872 സ്ത്രീ വോട്ടർമാരും, 14,194 പുരുഷ വോട്ടർമാരുമാണ്. 496 പോസ്റ്റൽ വോട്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞു.
6 ന് കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ വോട്ടിംഗ് നടക്കും. വൈകിട്ട് 6 മണി മുതൽ 7 മണി വരെ കൊവിഡ് രോഗികൾ ഉണ്ടെങ്കിൽ, അവർക്ക് സൗകര്യം ചെയ്ത് കൊടുത്തിട്ടുമുണ്ട്. വോട്ടിംഗിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചതായി ശിവ് രാജ് മീണ അറിയിച്ചു.