pin

കണ്ണൂർ:ചില മാദ്ധ്യമങ്ങൾ യു.ഡി.എഫിന്റെ ഘടകകക്ഷികളായി പ്രവ‌ർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പ്രസ്സ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പേ മാദ്ധ്യമങ്ങള വിലയ്‌ക്കെടുത്തിരിക്കുകയാണ്. അത്തരക്കാരുടെ ചുമലില്‍ കയറിനിന്ന് ബി.ജെ.പിയും യു.ഡി.എഫും ഉയര്‍ത്തുന്ന നശീകരണ രാഷ്ട്രീയത്തിന് ജനങ്ങള്‍ മറുപടി നല്‍കും. കേരളത്തിന്റെ അതിജീവന ശ്രമത്തെ തുരങ്കം വച്ചവരാണ് പ്രതിപക്ഷം. സാമനതകളില്ലാത്ത ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് നിരോധനം തുടങ്ങിയവയെല്ലാം അതിജീവിച്ചാണ് കഴിഞ്ഞ അഞ്ചു കൊല്ലം കേരളം മുന്നോട്ടുപോയത്. ജനങ്ങള്‍ നിരാകരിച്ച രാഷ്ട്രീയമാണ് യു.ഡി.എഫിന്റേത്. എല്‍.ഡി.എഫിന്റേത് ജനങ്ങള്‍ നെഞ്ചോടുചേര്‍ത്ത രാഷ്ട്രീയവും. ബി..ജെ..പിയോടും ജമാഅത്തെ ഇസ്ലാമിയോടും തരാതരം കൂട്ടുചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ത്തുകളയാമെന്ന വ്യാമോഹമാണ് യു.ഡി.എഫിനുള്ളത്. ഇത് തിരിച്ചറിഞ്ഞുള്ള കടുത്ത തിരിച്ചടിയാണ് കേരളം നല്‍കാന്‍ പോകുന്നത്.

നേരം പുലരുമ്പോള്‍ കുറെ ആരോപണങ്ങള്‍ വായിക്കുക, അവയ്ക്ക് മറുപടി കിട്ടുമ്പോള്‍ അടുത്ത ദിവസം പുതിയത് വായിക്കുക. ഇതാണ് പ്രതിപക്ഷ ധര്‍മ്മമെന്ന് ചെന്നിത്തല കരുതിയിട്ടുണ്ട്. യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ കെഎസ്ഇബിക്ക്

1000 കോടിയുടെ നഷ്ടം അരോപിക്കുന്ന ചെന്നിത്തല, പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ വഴിയുള്ള നഷ്ടം വെളിപ്പെടുത്തുമോ? രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാര്‍ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കും വാങ്ങുന്നതു വഴിയുള്ള നഷ്ടം കണക്കാക്കിയിട്ടുണ്ടോ? കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ട 1565 മെഗാവാട്ടിന്‍റെ ദീര്‍ഘകാല കരാറുകള്‍ വഴി കേരളത്തിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ?-മുഖ്യമന്ത്രി

ചോദിച്ചു.

പി.​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞ​തിൽ
തെ​റ്റി​ല്ലെ​ന്ന് ​പി​ണ​റാ​യി

ക​ണ്ണൂ​ർ​:​ ​പാ​ർ​ട്ടി​യാ​ണ് ​ക്യാ​പ്ട​നെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള
സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​ ​ജ​യ​രാ​ജ​ന്റെ​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റി​നെ​ ​ന്യാ​യീ​ക​രി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞ​തി​ൽ​ ​ഒ​രു​ ​തെ​റ്റു​മി​ല്ല.​ ​പാ​ർ​ട്ടി​യാ​ണ് ​സു​പ്രീം.​ ​ജ​യ​രാ​ജ​ന്റെ​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റി​ൽ​ ​ഒ​രു​ ​കു​ഴ​പ്പ​വു​മി​ല്ല.​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ല​തി​നെ​യും​ ​പ്ര​തി​പ​ക്ഷം​ ​വി​ല​യ്ക്കെ​ടു​ത്തി​രി​ക്കു​ന്നു.​ ​അ​തി​ന്റെ​ ​ഫ​ല​മാ​യാ​ണ് ​പി.​ ​ജ​യ​രാ​ജ​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഒ​രു​ ​പോ​ലെ​ ​വ​ള​ച്ചൊ​ടി​ച്ച​ത്.​ ​പാ​ർ​ട്ടി​ക്കെ​തി​രെ​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു​വെ​ന്ന​ ​രീ​തി​യി​ലാ​ണ് ​ചി​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഇ​തി​നെ​ ​ചി​ത്രീ​ക​രി​ച്ച​ത്.
ജ​ന​പ്രീ​തി​ ​കൂ​ടി,​ ​സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളി​ൽ​ ​പ​ല​രും​ ​അ​സ്വ​സ്ഥ​രാ​ണ്.​ ​ഇ​തൊ​ക്കെ​ ​എ​ന്റെ​ ​കേ​മ​ത്ത​രം​ ​കൊ​ണ്ടാ​ണെ​ന്ന് ​ആ​രും​ ​ക​രു​തേ​ണ്ട.​ ​ചെ​റി​യ​ ​കു​ഞ്ഞു​ങ്ങ​ൾ​ ​വ​രെ​ ​കാ​ണി​ക്കു​ന്ന​ ​സ്നേ​ഹ​ ​പ്ര​ക​ട​നം​ ​ആ​രും
സൃ​ഷ്ടി​ക്കു​ന്ന​ത​ല്ല.​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​വ​രു​ന്ന​താ​ണ്.​ ​ഒ​രി​ട​ത്ത് ​കൊ​ച്ചു​ ​കു​ട്ടി​ ​പി​ണ​റാ​യി​ ​അ​ച്ഛാ​ച്ഛാ​ ​എ​ന്നാ​ണ് ​വി​ളി​ച്ച​ത്.​ ​അ​ങ്ങ​നെ​ ​നി​ര​വ​ധി​ ​പേ​ർ​ ​സ്നേ​ഹ​ത്തോ​ടെ​ ​വ​രു​ന്നു​ണ്ട്.​ ​പ​ല​രും​ ​പൊ​തു​യോ​ഗ​സ്ഥ​ല​ങ്ങ​ളി​ൽ​ ​അ​വ​ർ​ ​വ​ര​ച്ച​ ​ഫോ​ട്ടോ​യു​മാ​യി​ ​വ​രു​ന്നു​ണ്ട്.​ ​അ​തൊ​ക്കെ​ ​എ​ൽ.​ഡി.​എ​ഫി​നോ​ടു​ള്ള​ ​അ​ഭി​നി​വേ​ശം​ ​കൊ​ണ്ടാ​ണ്.
അ​തി​ൽ​ ​ആ​രും​ ​അ​സ്വ​സ്ഥ​രാ​കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​നു​ണ​ക​ളു​ടെ​ ​ചീ​ട്ട് ​കൊ​ട്ടാ​രം​ ​നി​ർ​മ്മി​ക്കു​ന്ന​ ​വാ​സ്തു​ശി​ല്പി​ക​ളാ​ണ് ​യു.​‌​ഡി.​എ​ഫെ​ന്നും​ ​പി​ണ​റാ​യി​ ​പ​റ​ഞ്ഞു.