vote

ക​ണ്ണൂ​ർ​ ​:​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ്വ​ന്തം​ ​നാ​ടാ​യ​ ​പി​ണ​റാ​യി​യി​ലെ​ ​ആ​ർ.​സി.​അ​മ​ല​ ​സ്കൂ​ളി​ൽ​ ​വോ​ട്ട് ​ചെ​യ്യും.​ ​ഭാ​ര്യ​ ​ക​മ​ല,​ ​മ​ക്ക​ളാ​യ​ ​വീ​ണ,​ ​വി​വേ​ക് ​എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കും​ ​ധ​ർ​മ്മ​ടം​ ​മ​ണ്ഡ​ലം​ ​സ്ഥാ​നാ​ർ​ത്ഥി​ ​കൂ​ടി​യാ​യ​ ​പി​ണ​റാ​യി​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തു​ക. ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്തല മ​ണ്ണാ​റ​ശാ​ല​ ​യു.​പി.​പി.​എ​സിൽ വോട്ട് ചെയ്യും.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളി സെന്റ് ജോർജിയൻ പബ്ളിക് സ്‌കൂളിലും, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാല എ.എൽ.പി സ്‌കൂളിലും, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിക്കൊപ്പം കോടിയേരി ബേസിക് യു.പി സ്കൂളിലും വോട്ട് ചെയ്യും.

മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​രൻ ആലപ്പുഴ ടൗൺ,​ പ​റ​വൂ​ർ​ ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സിലും​ ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക് എ​സ്.​ഡി.​വി​ ​ബോ​യ്‌​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി സ്‌കൂളിലും വോട്ടിടും. എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നും​ ​കു​ടും​ബ​വും ക​ണി​ച്ചു​കു​ള​ങ്ങ​ര​ ​ദേ​വ​സ്വം​ ​ബോ​യ്സ് ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളിൽ വോട്ട് ചെയ്യും.

സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ തൃശൂർ കേരളവർമ്മ കോളേജിലാണ് വോട്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കാനം ഷൺമുഖവിലാസം ഗവ.എൽ.പി.സ്കൂളിലും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും,കോന്നിയിലെയും മഞ്ചേശ്വരത്തെയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രന് സ്വദേശമായ കോഴിക്കോട് ഉള്ള്യേരിയിലെ മുടക്കല്ലൂർ എ.യു.പി സ്കൂളിലാണ് വോട്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജൻ അരോളി സ്കൂളിൽ ഭാര്യ പി.കെ. ഇന്ദിരയ്ക്കൊപ്പം അരോളി സ്കൂളിലും, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ പഴശ്ശി സ്കൂളിലും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി കുടുംബസമേതം കിഴുന്ന യു.പി സ്‌കൂളിലും വോട്ട് ചെയ്യും.മന്ത്രിയും കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ ഉദുമ നിയോജകമണ്ഡലത്തിലെ കോളിയടുക്കം ജി.യു.പി സ്‌കൂളിലും, മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ നൊച്ചാട് വെള്ളിയൂർ എ.യു.പി സ്കൂളിലും, കെ. കൃഷ്ണൻകുട്ടി വണ്ടിത്താവളം ​ കെ.കെ.എം.എൽ.പി സ്‌കൂലിലും, എ.കെ. ബാലൻ പാലക്കാട് പറക്കുന്നം ജി.യു.പി സ്‌കൂളിലും, ജെ. മേഴ്‌സിക്കുട്ടിഅമ്മ കേരളപുരം പെനിയൻ ഹൈസ്‌കൂളിലും, കെ. രാജു ഏരൂർ നെട്ടയം ഗവ. ഹൈസ്‌കൂളിലും വോട്ട് ചെയ്യും.

മന്ത്രി സി. രവീന്ദ്രനാഥിന് കേരള വർമ്മ കോളേജിലാണ് വോട്ട്. മന്ത്രിയും കുന്നംകുളം എൽ.ഡി.എഫ് സ്ഥനാർത്ഥിയുമായ എ.സി മൊയ്തീൻ തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര എം.എൻ.ഡി.എൽ.പി സ്‌കൂളിലും, മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ മുറ്റിച്ചൂർ എൽ.പി സ്‌കൂളിലും,എം.എം. മണി: കുഞ്ചിത്തണ്ണി ഇരുപതേക്കർ സെർവ് ഇന്ത്യാ എൽ.പി സ്‌കൂളിലും വോട്ട് ചെയ്യും.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്കൂൾ മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ- വയസ്കര ഗവ. എൽ.പി സ്കൂളിലും,എം.കെ. മുനീർ നടക്കാവ് ജി.വി.എച്ച്.എസ്.എസിലും, എൽ.ജെ.ഡി സംസ്ഥാന ചെയർമാനും കൽപ്പറ്റ നിയമസഭാ മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥിയുമായ എം.പി. ശ്രേയാംസ് കുമാർ കൽപ്പറ്റ എസ്.കെ. എം.ജെ ഹയർ സെക്കൻഡറി സ്കൂളിലും, ചീഫ് വിപ്പും ഒല്ലൂർ സ്ഥാനാർത്ഥിയുമായ അഡ്വ. കെ. രാജൻ അന്തിക്കാട് ഹൈസ്‌കൂളിലും വോട്ട് ചെയ്യും.

നടൻ ഇന്നസെന്റിന് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലും സംവിധായകൻ സത്യൻ അന്തിക്കാടിന് അന്തിക്കാട് ഗവ. എൽ.പി സ്‌കൂളിലും, മഞ്ജു വാര്യർക്ക് നാട്ടിക നിയോജക മണ്ഡലത്തിലെ പുള്ള് എ.എൽ.പി സ്‌കൂളിലുമാണ് വോട്ട്. നടൻ എം. മുകേഷ് പട്ടത്താനം എസ്.എൻ.ഡി പി സ്‌കൂളിൽ വോട്ട് ചെയ്യും.

മു​സ്ലിം​ലീ​ഗ് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പാ​ണ​ക്കാ​ട് ​ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളും​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും​ ​പാ​ണ​ക്കാ​ട് ​സി.​കെ.​എം.​എം​ ​സ്കൂ​ളി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തും.​ ​സ്പീ​ക്ക​ർ​ ​പി.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ഖാ​ദ​ർ​മൊ​ല്ല​ ​യു.​പി​ ​സ്കൂ​ളി​ലും​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​വ​ളാ​ഞ്ചേ​രി​ ​ജി.​എം.​എ​ൽ.​ ​പി​ ​സ്കൂ​ളി​ലും​ ​മു​ൻ​മ​ന്ത്രി​ ​ആ​ര്യാ​ട​ൻ​ ​മു​ഹ​മ്മ​ദ് ​വീ​ട്ടി​ക്കു​ത്ത് ​ജി.​എ​ൽ.​പി.​എ​സി​ലും​ ​വോ​ട്ട് ​ചെ​യ്യും.

തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​സു​രേ​ഷ് ​ഗോ​പി​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​ശാ​സ്ത​മം​ഗ​ലം​ ​രാ​ജ​ ​കേ​ശ​വ​ദാ​സ് ​സ്‌​കൂ​ളി​ലാ​ണ് ​വോ​ട്ടു​ള്ള​ത്.​ ​രാ​വി​ലെ​ ​നേ​ര​ത്തെ​ ​ബൂ​ത്തി​ലെ​ത്തി​ ​അ​ദ്ദേ​ഹം​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തും.

എ​റ​ണാ​കു​ളം​ ​തൃ​ക്കാ​ക്ക​ര​ ​മ​ണ്ഡ​ല​ത്തി​ലെ​ ​താ​മ​സ​ക്കാ​രാ​യ​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​ക്ക് ​പ​ന​മ്പി​ള്ളി​ ​ന​ഗ​ർ​ ​ഗ​വ.​ ​ഹൈ​സ്കൂ​ളി​ലും​ ​ക്രി​ക്ക​റ്റ് ​താ​രം​ ​എ​സ്.​ശ്രീ​ശാ​ന്തി​ന് ​ഇ​ട​പ്പ​ള്ളി​ ​പ​യ​സ് ​സ്കൂ​ളി​ലു​മാ​ണ് ​വോ​ട്ട്. സി​നി​മാ​ ​താ​ര​ങ്ങ​ളാ​യ​ ​ദി​ലീ​പും​ ​ഭാ​ര്യ​ ​കാ​വ്യാ​ ​മാ​ധ​വ​നും​ ​ആ​ലു​വ​ ​പാ​ല​സി​ന് ​സ​മീ​പ​ത്തെ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​ദേ​ശീ​യ​പാ​താ​ ​ഓ​ഫീ​സി​ലും​ ​പ​റ​വൂ​ർ​ ​മ​ണ്ഡ​ല​വാ​സി​യാ​യ​ ​സ​ലിം​കു​മാ​ർ​ ​മു​ന​മ്പം​ ​ക​വ​ല​യി​ലെ​ ​സെ​ന്റ് ​ജോ​സ​ഫ് ​പാ​രി​ഷ് ​ഹാ​ളി​ലും​ ​വോ​ട്ട് ​ചെ​യ്യും.​ എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പ്ര​സി​ഡ​ന്റ് ​ഡോ.​എം.​എ​ൻ.​സോ​മ​ന് ​ആ​ലു​വ​ ​തോ​ട്ട​ക്കാ​ട്ടു​ക​ര​ ​പെ​രി​യാ​ർ​വാ​ലി​ ​ഇ​റി​ഗേ​ഷ​ൻ​ ​ഓ​ഫീ​സി​ലെ​ ​ബൂ​ത്തി​ലാ​ണ് ​വോ​ട്ട്.
സി.​പി.​ഐ​ ​ദേ​ശീ​യ​ ​ക​ൺ​ട്രോ​ൾ​ ​ക​മ്മീ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​പ​ന്ന്യ​ൻ​ ​ര​വീ​ന്ദ്ര​ൻ​ ​ക​ണ്ണൂ​ർ​ ​അ​ഴീ​ക്കോ​ട് ​ക​ക്കാ​ട് ​ഗ​വ. ​യു.​പി​ ​സ്‌​കൂ​ളി​ലും, സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​സി​ ​ദി​വാ​ക​ര​ൻ​ ​എം.​എ​ൽ.​എ​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​മ​ലേ​ശ്വ​രം​ ​ഗ​വ​.​ ​ഹൈ​സ്‌​കൂ​ളി​ലും​ ​വോ​ട്ട് ​ചെ​യ്യും.