കണ്ണൂർ: ജില്ലയിൽ എൽ.ഡി.എഫിനെതിരെ വ്യാജനോട്ടീസുകളും പ്രകോപനപരമായ അനൗൺസ്‌മെന്റുകളും സോഷ്യൽ മീഡിയയിലൂടെയും മറ്റും അപവാദപ്രചരണങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു വിമർശനം പോലും ഉന്നയിക്കാൻ ഇക്കൂട്ടർക്ക് കഴിയുന്നില്ല. ജനങ്ങൾ എൽ.ഡി.എഫിന്റെ ഭരണത്തുടർച്ച ആഗ്രഹിക്കുന്നു. വർഗീയതക്കെതിരെ ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷമാണ് തങ്ങളുടെ രക്ഷയെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞു. പ്രതിപക്ഷനേതാവ്‌ കേരളീയരുടെ അന്നംമുടക്കാനും പെൻഷൻ മുടക്കാനുമാണ് ശ്രമിച്ചതെങ്കിൽ ഇടതുപക്ഷം എല്ലാവർക്കും ക്ഷേമമെത്തിക്കാനാണ് പരിശ്രമിച്ചത്. പരാജയഭീതി മൂലമാണ് പലയിടങ്ങളിലും പാർട്ടി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കാൻവേണ്ടിയുള്ള പ്രചാരവേല അവസാനഘട്ടത്തിൽ യു.ഡി.എഫും, ബി.ജെ.പിയും ആരംഭിച്ചിരിക്കുന്നതെന്നും ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.