കണ്ണൂർ: 80 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കൊവിഡ്/ ക്വാറന്റൈൻ വോട്ടർമാർക്കും ഏർപ്പെടുത്തിയ തപാൽ വോട്ട് സംവിധാനത്തിലൂടെ ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് 96.3% പേർ. പോളിംഗ് കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കൊവിഡ് സാഹചര്യവും കണക്കിലെടുത്താണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർക്ക് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയത്. മൂന്നു വിഭാഗങ്ങളിലുമായി പോസ്റ്റൽ ബാലറ്റ് നൽകിയ 35445 പേരിൽ 34140 പേർ വോട്ട് ചെയ്തു. 80 വയസിന് മുകളിൽ പ്രായമുള്ളവരിൽ 96.5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഈ വിഭാഗത്തിൽ നിന്ന് ഫോറം 12ഡിയിൽ അപേക്ഷ നൽകിയ 30395 പേരിൽ 29337 പേരാണ് വോട്ട് ചെയ്തത്.
ഭിന്നശേഷിക്കാരിൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ച 4987 പേരിൽ 4742 പേർ വോട്ട് ചെയ്തു 95% പേർ.