pinarayi

പിണറായി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന മുഖ്യമന്ത്രി പിണറായിയുടെ റോഡ് ഷോ നാടും നഗരവും ഇളക്കി മറിച്ചു. ഉച്ച കഴിഞ്ഞ് പെരളശേരിയിൽ നിന്നു തുടങ്ങിയ റോഡ് ഷോ വൈകിട്ട് പിണറായിയിൽ സമാപിച്ചു. യുവാക്കളും സ്ത്രീകളുമടക്കം വൻജനാവലി റോഡ് ഷോയിൽ പങ്കെടുത്തു. തുറന്ന വാഹനത്തിൽ മുഖ്യമന്ത്രി വഴി നീളെ സ്വീകരണം ഏറ്റുവാങ്ങി.

നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി. സി..പി.. ഐ സംസ്ഥാന കൗൺസിൽ അംഗം സി. എൻ.. ചന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സി..പി. എം ജില്ലാ സെക്രട്ടറി എം..വി.. ജയരാജൻ എന്നിവർ നേതൃത്വം നൽകി. ചലച്ചിത്ര നടന്മാരായ ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു.

സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ..പി.. ജയരാജൻ, സി..പി.. എം ജില്ലാ സെക്രട്ടറി എം..വി.ജയരാജൻ എന്നിവർ പ്രസംഗിച്ചു.