pinarayi

പിണറായി : അടുത്ത അഞ്ച് വർഷം കൊണ്ട് വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ കഴിയുന്ന നവകേരളം സൃഷ്ടിക്കലാണ് അടുത്ത ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത കുറഞ്ഞ കാലം കൊണ്ട് കേരളത്തിലെ നാലരലക്ഷം കുടുംബങ്ങളെ പരമദരിദ്രാവസ്ഥയിൽ നിന്നു കരകയറ്റും. നമ്മുടെ നാട് ഒരു നല്ല നാളെ പടുത്തുയർത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്. എല്ലാ വിഭാഗം ജനങ്ങളും നമ്മോടൊപ്പമുണ്ടെന്നാണ് ഇതുവരെ കാണാൻ കഴിഞ്ഞത്. ഈയൊരു ജനാഭിപ്രായത്തെ അട്ടിമറിക്കാൻ വേണ്ടി ഒരുപാട് കുതന്ത്രങ്ങൾ ഉണ്ടാക്കിയെങ്കിലും ഒന്നും ഏശിയില്ല എന്നാണ് നമുക്ക് കാണാൻ കഴിയുന്നത്. നമ്മുടെ നാടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തലാണ് എൽ..ഡി.. എഫ് ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു..