കണ്ണൂർ: വോട്ടർ പട്ടികയിൽ തന്റെ പേരിൽ ഇരട്ട വോട്ടുകൾ ചേർത്തതിന് പിന്നിൽ സി.പി.എം ഗൂഢാലോചനയാണെന്ന് എ.ഐ.സി.സി ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പ്രതിപക്ഷ നേതാവ് സംസ്ഥാനത്ത് 43,4000കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്ന് തെളിവ് സഹിതം പറഞ്ഞതിനു ശേഷമാണ് തന്റെ പേരിലുള്ള ഇരട്ട വോട്ടുകളും കണ്ടെത്തിയത്.
വ്യാജ ഐ.ഡി ഉപയോഗിച്ചാണ് വോട്ടർ കാർഡ് ഉണ്ടാക്കിയതെങ്കിൽ അതെങ്ങനെ ഉണ്ടായി, ആര് കൈപ്പറ്റി, ആരുടെ അപേക്ഷയിലാണ് അനുവദിച്ചത്, ബി.എൽ.ഒ.എ യെ ആര് സ്വാധീച്ചു ചെയ്യിപ്പിച്ചതാണ് എന്നൊക്കെ അന്വേഷിച്ച് കണ്ടെത്തണമെന്നും ഷമ മുഹമ്മദ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും ഷമ മുഹമ്മദ് പറഞ്ഞു. ഇരട്ട വോട്ട് സംബന്ധിച്ച് സി.പി.എം.ജില്ലാ സിക്രട്ടറി എം.വി.ജയരാജൻ എന്ത് കൊണ്ട് പരാതി കൊടുത്തില്ലെന്നും അവർ ചോദിച്ചു.