pinarayi

കൂത്തുപറമ്പ്: ധർമ്മടം മണ്ഡലത്തിലെ മമ്പറത്ത് എൽ.ഡി.എഫ് സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ മുകൾ ഭാഗം വെട്ടിമാറ്റിയ നിലയിൽ. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച കട്ടൗട്ടാണ് നശിപ്പിച്ചത്. മമ്പറം ലോക്കൽ കമ്മിറ്റിയാണ് ഇവിടെ കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയുണ്ടായ അക്രമത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നിൽ ആർ .എസ് .എസ് പ്രവർത്തകരാണെന്നും,.ക്വട്ടേഷൻ ഏറ്റെടുത്തു നടത്തുന്ന ക്രിമിനൽ സംഘം കൂടിയാണ് അക്രമികളെന്നും എൽ.ഡി.എഫ് ആരോപിച്ചു.