കാസർകോട്: വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഉച്ചയോടെ തന്നെ പോളിംഗ് ബൂത്തുകൾ സജ്ജമാക്കി.ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെ വോട്ട് ചെയ്യാം. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ തപാൽ വോട്ടിന് അപേക്ഷിക്കാത്ത കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കക്കാർക്കുമാണ്.
കാസർകോട് ജില്ല
മണ്ഡലങ്ങൾ 5
ബൂത്തുകൾ 1591
മെയിൻ ബൂത്തുകൾ 983
ഓക്സിലറി ബൂത്തുകൾ 983
താൽക്കാലിക ബൂത്തുകൾ 13
വോട്ടർമാർ 10,59,967
സ്ത്രീകൾ 5,41,460
പുരുഷന്മാർ . 518501
ഭിന്നലിംഗം- 6
സർവീസ് വോട്ടർമാർ 1630
തിരഞ്ഞെടുപ്പ് നടത്തും 9700 ജീവനക്കാർ
1989 വീതം പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, സെക്കൻഡ് പോളിംഗ് ഓഫീസർമാർ, തേഡ് പോളിംഗ് ഓഫീസർമാർ, 1591 പോളിംഗ് അസിസ്റ്റന്റുമാർ, 153 മൈക്രോ ഒബ്സർവർമാർ എന്നിവർ ഉൾപ്പെടെ 9700 ജീവനക്കാരെയാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. റിസർവ് ഉൾപ്പെടെയാണിത്. ബൂത്തുകളിൽ കൊവിഡ് 19 പ്രോട്ടോക്കാൾ ഉറപ്പാക്കുന്നതിന് അങ്കണവാടി പ്രവർത്തകരെയും ആശാവർക്കർമാരെയും നിയോഗിച്ചിട്ടുണ്ട്.