കാസർകോട്: മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാവ് പൊറുക്കില്ലന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടി. മുല്ലപ്പള്ളി നടത്തിയ നാണംകെട്ട യാചന കോൺഗ്രസിൻ്റെ രാഷ്ട്രീയ ഗതികേടാണ്കാണിക്കുന്നത്. ആശയ പാപ്പരത്തമാണ് കോൺഗ്രസ്സിന്. മഞ്ചേശ്വരത്ത് എൻ.ഡി.എ മുന്നേറ്റമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാൻ കാരണം. മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യു.ഡി.എഫും സി.പി.എമ്മും ഒത്തുചേരുകയാണ്. തലശ്ശേരിയിൽ ബിജെപി പ്രവർത്തകർക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.