car
അപകടത്തിൽ തകർന്ന കാർ

കാഞ്ഞങ്ങാട്: കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ തട്ടി കാർ വൈദ്യുതി തൂണിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ദീപ ഗോൾഡ് ഉടമ എം. നാഗരാജ് നായക്കിന്റെ മകൻ മദൻ (25) ,സുഹൃത്ത് മോഹൻദാസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ഇടിയുടെ ആഘാതത്തിൽ കാർ ഓടിച്ചിരുന്ന മദൻ പുറത്തേക്കു തെറിച്ചു വീണു. കാറിനുള്ളിൽ കുടുങ്ങിയ മോഹൻദാസിനെ കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നിരക്ഷാസേന ഹൈഡ്രോജിക്ക് കട്ടിംഗ് മെഷീൻ ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം കാറിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. കണ്ണൂർ എയർപോർട്ടിൽ പോയി തിരികെ വരുന്നതിനിടെ കാഞ്ഞങ്ങാട് സൗത്തിൽ പുലർച്ചെ മൂന്നരയോടെയാണ് കാർ നിയന്ത്രണം വിട്ടത്.