തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിൽപ്പെട്ട കുറ്റ്യേരി ചെറിയൂരിൽ യു.ഡി.എഫ് ബൂത്ത്‌ ഏജന്റ് വി. കൃഷ്‌ണന് ബൂത്തിൽ നിന്നും മർദ്ദനമേറ്റതായി പരാതി. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏജന്റിന് മർദ്ദനമേറ്റതറിഞ്ഞ് ചെറിയൂരിലെത്തിയ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ടി. ജനാർദ്ദനൻ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.വി. അബ്ദുല്ല എന്നിവരെയും കൈയേറ്റം ചെയ്തുവെന്ന് യു.ഡി.എഫ് പരാതിപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനവും തടഞ്ഞതായും പരാതിയുണ്ട്.