കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ രാത്രി 8.30 വരെ ജില്ലയിൽ 74.91 ശതമാനം പോളിംഗ്. ആകെയുള്ള 10,58,337 വോട്ടർമാരിൽ 7,92,837 പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മഞ്ചേശ്വരത്താണ് ഏറ്റവും ഉയർന്ന പോളിംഗ് 76.81 ശതമാനം. പുരുഷ വോട്ടർമാരിൽ 73 ശതമാനം (3,77,356 പേർ) വോട്ടു രേഖപ്പെടുത്തിയപ്പോൾ സ്ത്രീ വോട്ടർമാരിൽ 76.73 ശതമാനവും (4,15,479 പേർ) വോട്ട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ രണ്ടു പേർ വോട്ടു രേഖപ്പെടുത്തി.
നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക്
മഞ്ചേശ്വരം 76.81 %
കാസർകോട് 70.87 %
ഉദുമ 75.56 %
കാഞ്ഞങ്ങാട് 74.35 %
തൃക്കരിപ്പൂർ മണ്ഡലം 76.77%
ഒന്നാം ബൂത്തിൽ 506 വോട്ട്
സംസ്ഥാനത്തെ ഒന്നാം നമ്പർ ബൂത്തായ കുഞ്ചത്തൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം) 216 പുരുഷ വോട്ടർമാരും 290 സ്ത്രീ വോട്ടർമാരുമുൾപ്പെടെ 506 പേർ വോട്ടു രേഖപ്പെടുത്തി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഈ ബൂത്തിൽ ആകെ 653 വോട്ടർമാരാണുള്ളത്. 77.48 ആണ് പോളിംഗ് ശതമാനം.