കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻ.ഡി.എയ്ക്ക് ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ. ഇത്തവണ ജില്ലയിൽ നിന്നും എൻ.ഡി.എയ്ക്ക് നിയമസഭാംഗങ്ങൾ ഉണ്ടാകും. മറ്റു മണ്ഡലങ്ങളിൽ ശക്തമായ മുന്നേറ്റവും പ്രകടമാകും. മോദി ഭരണത്തിനുള്ള ജനങ്ങളുടെ പിന്തുണയും ഇരുമുന്നണികളും ജില്ലയോട് കാണിച്ച അവഗണനയിലുള്ള പ്രതിഷേധവും തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും.
മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിലെ മമ്പറത്തെ ബൂത്തിന് 130മീറ്റർ മാത്രം അകലെ സ്ഥാനാർത്ഥിയായ അദ്ദേഹത്തിന്റെ കട്ടൗട്ട് സ്ഥാപിച്ച് വോട്ടിംഗ് നടത്തിയത് കടുത്ത തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സി.പി.എം യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിൽ പരേതർ ഇക്കുറിയും വോട്ടുചെയ്യാനെത്തി. ഇരട്ട വോട്ട് ഉള്ളവർ കൃത്യമായി രേഖപ്പെടുത്തി. ഇരുമുന്നണികളും ജനാധിപത്യത്തെ കശാപ്പു ചെയ്തിരിക്കുകയാണെന്നും കെ.കെ. വിനോദ്കുമാർ പറഞ്ഞു.