ഉദുമ :പരാജയഭീതി പൂണ്ട സി.പി.എം ഉദുമയിൽ വ്യാപകമായ അക്രമം അഴിച്ചു വിട്ടുവെന്ന് യു.ഡി.എഫ് . കൂട്ടക്കനി, ഇരിയണ്ണി തുടങ്ങി 11 ഓളം ബൂത്തുകൾ പിടിച്ചെടുത്തുവെന്നും പല പ്രിസൈഡിംഗ് ഓഫീസർമാരും സി.പി.എം അനുഭാവികളായിരുന്നുവെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.

കൂട്ടക്കനി സ്കൂളിൽ യു.ഡി.എഫ് ബൂത്ത്‌ ഏജന്റ് രത്നാകരൻ നമ്പ്യാരെ ബൂത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചതായും പരാതിയുണ്ട്. വൈകുന്നേരം പെരിയ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വരികയായിരുന്ന സ്ഥാനാർത്ഥിയെ ഒരു സംഘം സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും വാഹനത്തിന് കല്ലെറിഞ്ഞെന്നും യു.ഡി.എഫ് ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീടിന് കല്ലേറിൽ പരിക്കേറ്റു. പരാജയം ഉറപ്പായത് കൊണ്ടാണ് സി.പി.എം ആക്രമിക്കാൻ വന്നതെന്ന് യു.ഡി.എഫ് മണ്ഡലം തിരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ പറഞ്ഞു.