കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി. കോൺഗ്രസ് നേതാക്കൾ സ്വയം പരാജയം പരസ്യമായി സമ്മതിക്കുകയാണ്. അതാണ് കാസർകോട് എം.പിയുടെ ദയനീയ തകർച്ചയെക്കുറിച്ചുള്ള വിലാപ കാവ്യം. ജില്ലയിൽ ചില ബൂത്തുകളിൽ തിരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ്-ബി.ജെ.പി ഭായി ഭായിമാരായാണ് പ്രവർത്തിച്ചത്. ധർമ്മടം മണ്ഡലത്തിൽ പ്രതിപക്ഷ സഹായത്തോടെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഒരു 'നാടകം' അരങ്ങേറ്റാൻ നടത്തിയ ഗൂഢാലോചനയും ജനങ്ങൾ തിരിച്ചറിച്ചു. തിരഞ്ഞെടുപ്പ് പൊതുവിൽ സമാധാനപരമായിട്ടാണ് നടന്ന
തെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.