കണ്ണൂർ: തളിപ്പറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നും മണ്ഡലത്തിൽ റീ പോളിംഗ് വേണമെന്നും കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. തളിപ്പറമ്പിനു പുറമേ ധർമ്മടത്തും വ്യാപക കള്ള വോട്ട് നടന്നിട്ടുണ്ട്.
വോട്ടർ പട്ടികയിൽ പേരുള്ളവർ വോട്ടുചെയ്യുമെന്ന് എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞത് പ്രാവർത്തികമാക്കാനുള്ള നീക്കമാണ് തളിപ്പറമ്പിൽ നടന്നത്. ഇതിന്റെ മറവിൽ വ്യാപക അക്രമവും നടന്നു. ഇതിനൊക്കെ പ്രിസൈഡിംഗ് ഓഫീസർ ഒത്താശ ചെയ്തുവെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വേശാലയിൽ യു.ഡി.എഫ് ഏജന്റിന്റെ കണ്ണിൽ മുളക് വെള്ളം ഒഴിച്ചു. കുറ്റ്യാട്ടൂർ, മലപ്പട്ടം എന്നിവിടങ്ങളിൽ സി.പി.എം ബൂത്തുകൾ പിടിച്ചടക്കിയെന്നും സുധാകരൻ ആരോപിച്ചു. ചെക്പോസ്റ്റ് കെട്ടിയാണ് സി.പി.എം എതിരാളികളെ തടഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.