ഇരിട്ടി: നടുവനാട് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസ് അടിച്ചു തകർത്തു. എസ്.ഡി.പി.ഐയാണ് അക്രമത്തിന് പിന്നിലെന്ന് യു.ഡി.എഫ് ആരോപിച്ചു. സംഭവത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകനായ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. പോളിംഗ് സ്റ്റേഷന് സമീപത്തു വെച്ച് ഇരു വിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ എത്തിയത്. ബൂത്ത് ഓഫീസിനുളളിൽ നിന്നും കസേരകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് ചില ബൂത്തുകളിൽ ആശങ്കയുണ്ടാക്കി. പേരാവൂർ മണ്ഡലത്തിലെ കന്നോത്ത് യു.പി സ്‌കൂളിലെ 10എ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിനുണ്ടായ തകരാറ് കാരണം ഒന്നര മണിക്കൂർ പോളിങ്ങ് മുടങ്ങി.