പയ്യന്നൂർ: കരിപ്പാലിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കരിപ്പാലിലെ കെ.ജി നമ്പ്യാർ സ്മാരക കോൺഗ്രസ് മന്ദിരത്തിന് നേരെയാണ് അക്രമമുണ്ടായത്.

ഓഫീസിന് മുൻവശത്തെ ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞും അടിച്ചും തകർക്കുകയായിരുന്നു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കാൻ സി.പി.എം നടത്തിയ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഓഫീസ് അക്രമമെന്ന് പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം. പ്രദീപ് കുമാർ ആരോപിച്ചു. കരിപ്പാൽ ഭാഗങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ച നിലയിലാണ്. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.