മാഹി: വോട്ടെടുപ്പ് കഴിഞ്ഞിട്ടും അതിർത്തികളിലെ താൽക്കാലിക ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാഹി അതിർത്തികളിൽ പ്രവർത്തിക്കുന്ന പ്രത്യേക ചെക്ക് പോസ്റ്റുകളാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രവത്തിക്കുന്നത്. ഒരു എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഒരു പൊലീസ്, ഒരു മിനിസ്റ്റീരിയൽ ജീവനക്കാരൻ എന്നിവരും ആറ് പട്ടാളക്കാരുമാണ് സംഘത്തിലുള്ളത്. മറ്റിടങ്ങളിലുള്ള ചെക്ക് പോസ്റ്റുകൾ പിരിച്ചുവിട്ടിടും മാഹിയിൽ മാത്രമാണ് ഈ നടപടി. ദേശീയപാതയിൽ രണ്ടും, ഉൾനാടൻ പ്രദേശങ്ങളിൽ നാലെണ്ണവുമാണ് പ്രവർത്തിക്കുന്നത്. ഇത് പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.