കണ്ണൂർ: യു.ഡി.എഫ് പ്രവർത്തകർക്കെതിരെ സി.പി.എം പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കി നിൽക്കില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു. തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്ത നിരാശയിലാണ് ലീഗ് പ്രവർത്തകന്റെ കൊലപാതകം നടത്തിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സി.പി.എം നേതാവ് പാനോളി വത്സനാണെന്നും സുധാകരൻ ആരോപിച്ചു.