തളിപ്പറമ്പ്: പോളിംഗ് ബൂത്തിലേക്ക് പോകുകയായിരുന്ന പൊലീസ് വാഹനം തടഞ്ഞ് കേടുപാടു വരുത്തുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. തലോറ കുറ്റ്യേരി ഇടക്കേപ്പുറത്തെ പി. അഖിലി (28) നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.

സംഭവത്തിൽ കണ്ടാലറിയാവുന്ന 50 എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തു. തലോറയിൽ ബൂത്ത് സന്ദർശനത്തിനെത്തിയ തളിപ്പറമ്പ് എസ്.ഐ എം.പി സുനിൽ കുമാറിന്റെ ഔദ്യോഗിക വാഹനം തടയുകയും വാഹനത്തിന് കല്ലെറിയുകയും ചെയ്തതിനാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു പൊലീസിനെതിരെ അക്രമമുണ്ടായത്. ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്നതിനിടെ തളിപ്പറമ്പ് ചിറവക്കിലെ അക്കിപ്പറമ്പ് 77എ നമ്പർ ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രണ്ട് ബൂത്ത് ഏജന്റുമാർക്കെതിരെയും കേസെടുത്തു.