-mjullapally

പാനൂർ : സി.പി.എം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് മൻസൂറിന്റേതെന്ന് കെ.പി സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മൻസൂറിന്റെ വസതി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ മറുപടി പറയണം. ഏത് നേതാവാണ് ഇതിന്റെ പിന്നിലെന്ന് പൊലീസ് കെണ്ടെത്തണം.